top of page

Vitiligo challenge on June24th, 2020

ജൂൺ വിറ്റിലിഗോ ബോധവൽക്കരണ മാസമാണ്,

ആസ്മാൻ ഫൗണ്ടേഷനോട് Aasmaan കൂടിച്ചേർന്ന് പ്രജാഹിത സംഘടിപ്പിക്കുന്ന #SupportVitiligoChallange SushAmita Pradeep Jain

ഈ ആശയം എല്ലാവരിലേക്കും എത്തിക്കാൻ നമുക്ക് കൈകോർക്കാം

വിറ്റിലിഗോ മനുഷ്യ ചർമ്മത്തിൽ പ്രധാന പങ്ക് വഹിക്കുന്ന മെലാനിൻ എന്ന പിഗ്മെന്റിന്റെ നാശം മൂലം ശരീരത്തിൽ അവിടവിടെയായി കാണപ്പെടുന്ന വെളുത്ത പാടുകളോട് കൂടിയ രോഗാവസ്ഥ ആണ് വിറ്റിലിഗോ. Melanocytes എന്ന പ്രത്യേകതരം കോശങ്ങളാണ് മെലാനിൻ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നത്. വിറ്റിലിഗോയുടെ യാഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും അത് ഒരു ഓട്ടോ ഇമ്യുൺ രോഗമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്വന്തം കോശങ്ങളെ തന്നെ ശരീരം നശിപ്പിക്കുന്ന ഒരു പ്രതിപ്രവർത്തനമാണ് ഓട്ടോ ഇമ്യുണിറ്റി. വിറ്റിലിഗോ മൂലം ചെറിയത് മുതൽ സാരമായ മാറ്റങ്ങൾ വരെ ചർമത്തിന് സം

ഭവിച്ചേക്കാം. ചിലർക്ക് ശ്രദ്ധയിൽ പെടാത്ത രീതിയിലും മറ്റു ചിലർക്കാകട്ടെ വളരെ വ്യക്തമായും രോഗ ലക്ഷണങ്ങൾ കണ്ടേക്കാം. ഇരുണ്ട ചർമമുള്ളവർക്ക്‌ ഇളം നിറത്തിൽ ഉള്ളവരേക്കാൾ ലക്ഷണങ്ങൾ പ്രകടമാകും. സൂര്യ താപത്തിൽ വിറ്റിലിഗോ ബാധിച്ച ചർമം ഇരുണ്ട് പോകില്ല എന്നതാണ് ഇതിന്റെ മറ്റൊരു ലക്ഷണം.


രോഗത്തിന്റെ കാലയളവ്

അഞ്ച് മുതൽ പത്തിൽ ഒരാൾക്ക് മെലാനിൻ പിഗ്മെന്റ് നശിച്ചതിൽ ചെറിയ ഒരു ഭാഗമോ അല്ലെങ്കിൽ മുഴുവനായോ ശരീരത്തിൽ തിരികെ എത്തി വെള്ള പാടുകൾ മാറി ചർമ്മം പൂർവസ്ഥിതിയിലാകാനുള്ള സാധ്യതയുണ്ട്. പക്ഷേ അധികമാളുകളും ചികിത്സ കൃത്യ സമയത്ത് ലഭിച്ചില്ലെങ്കിൽ രോഗത്തിൽ വളരെയധികം വർദ്ധനവ് ഉണ്ടാകും. ഇത് ഒരു അജീവനാന്ത രോഗാവസ്ഥയാണ്.

പ്രതിരോധം

ഈ രോഗത്തിന് പ്രതിരോധ മാർഗങ്ങൾ ഇല്ല.

ചികിത്സ Vitiligo ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള ഒരു അസുഖമാണ്. ചികിത്സയുടെ പ്രതികരണവും രോഗിക്കനുസരിച്ച് വ്യത്യസ്തമാണ്. മെലാനിൻ നഷ്ടപെട്ട ശരീര ഭാഗങ്ങളിൽ പെട്ടെന്ന് സൂര്യ താപമേൽക്കും. അതിനാൽ സൂര്യ താപത്തിൽ നിന്നും രോഗബാധിത ചർമ്മത്തെ സംരക്ഷിക്കുക എന്നതാണ് ഏറ്റവും നല്ല ചികിത്സ. ഇതോടൊപ്പം സ്കിൻ ക്യാൻസർ പോലുള്ള രോഗങ്ങളിൽ നിന്നും ചർമ്മത്തെ രക്ഷിക്കാൻ ആകും. രോഗം ബാധിച്ച ശരീര ഭാഗങ്ങൾ മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതോടൊപ്പം SPF (sun protection factor) 30 ൽ കുറയാത്ത സൺസ്ക്രീൻ ലോഷനുകൾ പുരട്ടുന്നതും സൂര്യ താപം ഏൽക്കാതിരിക്കാൻ സഹായിക്കും. Vitiligo മൂലം വൈകാരികമോ സാമൂഹികമോ

ആയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെങ്കിൽ അത്തരത്തിൽ ഉള്ള ചികിത്സാ രീതികൾ ചെയ്യാവുന്നതാണ്. രോഗം ബാധിച്ച ചർമവും സാധാരണ ചർമവും തമ്മിലുള്ള നിറവ്യത്യാസം കുറക്കുക എന്നതാണ് മറ്റൊരു ചികിത്സ രീതി. ഇളം നിറമുള്ള ചർമം ഉള്ള വ്യക്തിയാണെങ്കിൽ സൂര്യ താപമേറ്റ് രോഗം ബാധിക്കാത്ത ചർമ്മം ഇരുണ്ടതാക്കാതിരിക്കുക. അതിനായി സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കാം.


Topical treatment അഥവാ ബാധിച്ച ചർമ്മ ഭാഗത്തുള്ള ചികിത്സ ചില ഫലപ്രദമാണ്. ചർമ്മത്തിൽ നേരിട്ട് ഉപയോഗിക്കാവുന്ന തരം ചികിത്സയാണ് ഇത്. Steroid cream കളും ointment കളും ദിവസത്തിൽ ഒരിക്കൽ എന്ന തോതിൽ മാസങ്ങളോളം ഉപയോഗിക്കണം. ഇത് എപ്പോഴും ഫലപ്രദം ആകണമെന്നില്ല. ചിലപ്പോൾ ചർമം നേർത്തതാക്കി മാറ്റാനും ഇവ കാരണമായേക്കാം. TacromiluS (Protopic), Pimecromilus (Eledel)

എന്നീ മരുന്നുകളും ചികിത്സക്ക് സഹായകമാണ്. അൾട്രവയലറ്റ് B രശ്മി ഉപയോഗിച്ചുള്ള ചികിത്സ പല രോഗികളിലും ഫലപ്രദമായി കണ്ട് വരുന്നു. ബാധിച്ച ചർമ്മത്തിൽ അൾട്രാ വയലറ്റ് രശ്മി ഉപയോഗിച്ച് പല ആവർത്തികളിൽ ആയി ചെയ്യുന്ന ചികിത്സാ രീതിയാണ് ഇത്. ആഴ്ചയിൽ മൂന്നു ദിവസം എന്ന തോതിൽ ആറ് മാസം വരെയെങ്കിലും ഇത് തുടരണം. ഇതിന്റെ പാർശ്വ ഫലങ്ങൾ ചർമ്മ രോഗ വിദഗ്ധനും ആയി ചർച്ച ചെയ്ത് വേണം ചികിത്സ തുടരാൻ. PUVA ( Psoralen plus Ultraviolet A light treatment). ഈ ചികിത്സ രീതിക്ക് കൂടുതൽ പാർശ്വ ഫലങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നുണ്ടെങ്കിലും vitiligo ഭേദമാക്കാൻ കഴിയുന്ന ഒരു ഉപാധിയാണ് ഇത്. Psoralens മരുന്ന് ultra violet A ആയി പ്രതികരിക്കുമ്പോൾ ചർമം ഇരുണ്ടതാകും. പക്ഷേ ഈ രീതി ഗർഭിണികൾ മുലയൂട്ടുന്ന സ്ത്രീകൾ 10 വയസിനു താഴെയുള്ള കുട്ടികൾ തുടങ്ങിയവർക്ക് അനുയോജ്യമല്ല. സ്കിൻ ക്യാൻസർ വരാനുള്ള സാധ്യതയും കൂടുതലാണ്. രോഗ പ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ ചിലപ്പോൾ മെലാനിൻ വീണ്ടെടുത്ത് ചർമം പൂർവ സ്ഥിതിയിൽ എത്തിക്കാൻ സഹായിക്കാറുണ്ട്. ഓറൽ steroids ചിലർക്ക് ഫലം കാണിക്കാറുണ്ട്. പക്ഷേ ഇത്തരം മരുന്നുകളുടെ ഉപയോഗം പാർശ്വ ഫലങ്ങൾക്ക്‌ കാരണമാകുന്നത് മൂലം വളരെ വിരളമായേ ഉപയോഗിക്കാറുള്ളൂ. രോഗം ബാധിച്ചവർക്ക് depigmentation വഴി സാധാരണ ചർമത്തിന്റെ നിറം നീക്കം ചെയ്ത് ദേഹം പൂർണമായും ഒരേ നിറം ആക്കിമാറ്റാം. ഒരു ബ്ലീച്ചിംഗ് solution ഒരു കൊല്ലം വരെ ദിവസവും ഉപയോഗിച്ചാൽ depigmentation നടക്കും. ഇത് ചെയ്തവരിൽ 50 ശതമാനം വരെ പേർക്ക് പാർശ്വ ഫലങ്ങൾ കണ്ടിട്ടുണ്ട്. ഇത് സൂര്യ താപം ഏൽക്കാൻ കൂടെ കാരണമായേക്കാവുന്നതാണ്. അതിനാൽ ഇൗ രീതി അധികം ഉപയോഗിക്കാൻ ശുപാർശ ചെയ്യാറില്ല.

7 views0 comments

Recent Posts

See All

Comments


bottom of page