ഭിന്നശേഷിക്കാരുടെ ആരോഗ്യത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു പ്രൊജക്റ്റാണ് "സൗഖ്യം". നമ്മിൽ എല്ലാവക്കും അംഗവൈകല്യം എന്താണെന്നും അംഗവൈകല്യമുള്ളവരെ കാണുമ്പോൾ സഹതാപം തോന്നുകയും ചെയ്യാറുണ്ട്. എന്നാൽ പലപ്പോഴും അംഗവൈകല്യം ഉണ്ടാകുവാനുള്ള കാരണമോ അതിന്റെ ലക്ഷണങ്ങളോ എങ്ങനെ അതിനെ മറികടക്കാം എന്നതിനെപറ്റിയുള്ള ശെരിയായ ധാരണ ഇല്ലെന്നുള്ളതാണ് സത്യം. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിൽ പ്രജാഹിത ഫൗണ്ടേഷന്റെ സൗഖ്യം എന്ന പ്രൊജെക്റ്റിന്റെ ഭാഗമായി എല്ലാ വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഭിന്നശേഷിക്കാരുടെ ആരോഗ്യത്തെ പ്രെതിനിതീകരിക്കുന്ന 'Saukhyam Health Knowledge Shot ' ഫേസ്ബുക്കിൽ പോസ്റ്റ് ചെയുന്നതാണ്. ആദ്യ ദിവസമായ ഇന്ന് ഹീമോഫീലിയ എന്ന രോഗത്തെക്കുറിച്ചുള്ള Saukhyam Health Knowledge Shot ഞങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നത്.
ഹീമോഫിലിയ
നമ്മുടെ ശരീരത്തിലുണ്ടാകുന്ന മുറുവുകളിലൂടെ അമിതമായ രക്തം പുറത്തേക്കു ഒഴുകുന്ന അവസ്ഥ, അഥവാ രക്തം കട്ടപിടിക്കാൻ വൈകുന്ന അവസ്ഥ. ഈ രോഗമാണ് ഹീമോഫിലിയ. രക്തം കട്ടപിടിക്കാൻ ആവശ്യമായ 13 പ്രോട്ടീൻ ഫാക്ടറുകളിൽ ഫാക്ടർ VII, ഫാക്ടർ IX, ഫാക്ടർ XI എന്നിവ എതിന്റെ എങ്കിലും അഭാവം മൂലമാണ് ഈ രോഗം നടക്കുന്നത്. ഇത് ഒരു പാരമ്പര്യ രോഗമാണ്. ജനതിക ഘടനയിൽ ഉണ്ടാകുന്ന തകരാറുമൂലമാണ് ഈ രോഗം ഉണ്ടാവുന്നത്. സ്ത്രീകൾ രോഗവാഹകരും പുരുഷന്മാർ രോഗികളുമാണ്. രോഗവാഹകരായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരാൻ 50% സാധ്യതയാണ്.
ഈ രോഗത്തെ മൂന്നായി തരം തിരിക്കാം. ഹീമോഫിലിയ A, ഹീമോഫിലിയ B, ഹീമോഫിലിയ C. ഹീമോഫിലിയ A ഫാക്റ്റർ 8-ന്റെ അഭാവം മൂലവും, ഹീമോഫിലിയ B ഫാക്റ്റർ 9-ന്റെ അഭാവം മൂലവും, ഹീമോഫിലിയ C ഫാക്ടർ 11-ന്റെ അഭാവം മൂലവുമാണ് ഉണ്ടാകുന്നത്. ഹീമോഫിലിയ രോഗികൾ 80% ആളുകൾക്കും 4.0 ആണ് കാണപ്പെടുന്നത്. 20% ഹീമോഫിലിയ B-യും അപൂർവമായി മാത്രമാണ് ഹീമോഫിലിയ C കാണപ്പെടുന്നത്.
ലക്ഷണങ്ങൾ
ചെറിയ മുറിവുകളിലൂടെ അമിത രക്തസ്രാവം ഉണ്ടാകുക, സന്ധികളിൽ വീക്കം, കഠിനമായ വേദന, സന്ധികൾ ചലിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥ, രോഗം മൂർചിച്ചാൽ മലം, മൂത്രം എന്നിവയുടെ രക്തം പുറത്തേക്കു വരുന്നു.
കുട്ടികളിൽ
കുഞ്ഞിന്റെ പുക്കിൾകൊടി ഒരാഴ്ച കഴിഞ്ഞാലും ഉണങ്ങാതെ രക്തസ്രാവം ഉണ്ടാവുക, കുട്ടികൾ മുട്ടിലിഴയുന്ന സമയത്ത് കാലിൽ സ്ഥിരമായ നീര് കാണുക, പല്ല് മുളയ്ക്കുമ്പോഴും കോഴിയുമ്പോഴും അമിത് രക്തസ്രാവം ഉണ്ടാവുക, പല്ലുതേയ്ക്കുമ്പോൾ രക്തം വരുക, മൂക്കിൽ നിന്ന് രക്തം വരുക എന്നിവയാണ് ശരീരത്തിന് പുറത്തുപോയ അന്തരീക രക്തസ്രാവം ഉണ്ടാകും.
ഈ ലക്ഷണങ്ങൾ ഉള്ളവർ ഹിമറ്റോളജിസ്റ്റിന്റെ സഹായം തേടണം. രക്തത്തിൽ കുറവുള്ളഭാഗം അതായത് ഫാക്ടർ 8, ഫാക്ടർ 9, ഫാക്ടർ 11 ഇവ ഏതിന്റെ അഭാവം മൂലമാണ് ഹീമോഫീലിയ ഉണ്ടാകുന്നതെന്നു മനസിലാക്കി ആ ഘടകം ശരീരത്തിൽ കുത്തിവെയ്ക്കുന്നതാണ് ചികിത്സ.
ഈ രോഗംമൂലം നേരിടുന്ന ബുദ്ധിമുട്ടുകൾ
• മുറിവുകളിൽ ഉണ്ടാവുന്ന അണുബാധ, വിക്കം,രക്തസ്രാവം മൂലമുണ്ടാകുന്ന രോഗം • ആശുപത്രി സന്ദർശനത്തിനും,ചികിത്സയ്ക്കും വേണ്ടി സമയവും, പണവും ചെലവാക്കേടി വരുന്നു. • കുട്ടികൾ ജോലി ചെയ്യുന്നവർ എന്നിവർക്ക് പ്രവർത്തിദിവസങ്ങൾ നഷ്ടമാകുന്നു. കുട്ടികളിൽ ഈ പഠനത്തെ ബാധിക്കുന്നു. പദ്യോത്തര പ്രേവർത്ഥനങകിൽ ഏര്പെടുത്തനത്തിന് തടസം സൃഷ്ടിക്കുന്നു. • വിദ്യാഭയസത്തിനും ജോലിക്കുംവേണ്ടി യാത്ര ചെയ്യുമ്പോൾ ആരോഗ്യ സംരക്ഷണം ഒരു ബുദ്ധിമുട്ടായി വരുന്നു.
രോഗമുള്ളവർ പേശികൾ ബലവത്താക്കാൻ പതിവായി വ്യായാമം ചെയണം. നീതൽ, സൈക്ലിംഗ് എന്നിവ നല്ല വ്യായാമമാണ്. അമിതഭാരം കുറയ്ക്കുക. ഹീമോഫീലിയ രോഗികൾ അതികം പരുകേൽക്കാതെ ശ്രെധികണം. ചെറിയ രക്തസ്രാവമാണെങ്കിൽ ഡേസ്മോപ്രെസിൽ എന്ന സ്‌പ്രേ ഉപയോഗികം. വലിയ രക്തശ്രവത്തിന് അഭവമുള്ള ഘടക അല്ലെങ്കിൽ ക്രേയോപരിസ്‌പിറ്റേറ്റ് എന്നിവ നൽകണം. വേദനസംഹരികളും, ആസ്പിരിൻ പോലുള്ള ഗുളികകളും കഴികരുത്. Iron, vitamin K എന്നിവ അടങ്ങിയ പച്ച കറികൾ, ഇലക്കറികൾ എന്നിവയും, vitamin C അടങ്ങിയ പഴവർഗങ്ങളും കഴിക്കുക.
രോഗം ബാധിച്ചെന്നു കരുതി ഒരിക്കലും നിരാശരകേണ്ടതില്ല. ആവശ്യമായ ചികിത്സയിലൂടെ രോഗത്തോട് പൊരുത്തപ്പെട്ടു സാധാരണ ജീവിതം നയിക്കാൻ രോഗികൾക്കു കഴിയും. Credits: Ashin Davis.
Comments