Prajaahita health webinar series Part-4(Physical medicine and rehabilitation).
ശാരീരിക പരിമിതികൾ നേരിടുന്നവർ സ്വയം പര്യാപ്തരാകേണ്ടതും അവരെ സ്വയം പര്യാപ്തമായ രീതിയിലോട്ട് ഉയർത്തിക്കൊണ്ടുവരേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അതിനായുള്ള ഒരു ചുവടു വയ്ക്കുവാൻ പോവുകയാണ് പ്രജാഹിത ഫൗണ്ടേഷനും പാലിയം ഇന്ത്യയും MIND (mobility in dystrophy ) എന്ന കൂട്ടായ്മയും.
ഭിന്നശേഷിക്കാരെ ചികിത്സിക്കുക, പഠിപ്പിക്കുക, പരിശീലിപ്പിക്കുക,അവരെ മാനസികമായി തയ്യാറാക്കുക എന്നിവയിലൂടെ മാത്രമേ ഇതിനു സാധ്യമാകൂ. ശാരീരിക പരിമിതികൾ നേരിടുന്നവരെ എല്ലാ മേഖലകളിലും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഞങ്ങൾ PMR (Physical medicine and rehabilitation )ന്റെ ഒരു വെബിനാർ നടത്താൻ പോകുന്നത്.2020 ജൂലായ് 8 ബുധനാഴ്ച വൈകിട്ട് 4:30 മുതൽ 6:00 മണി വരെ ആണ് വെബിനാർ നടത്തുന്നത്.

സംശയനിവാരണത്തിനും മാർഗനിർദ്ദേശം നൽകുന്നതിനും Dr. Shehadad Kammili(Associate professor, Physical Medicine and Rehabilitation, Government Medical College, Kozhikode) നമ്മോടൊപ്പം ചേരുന്നതാണ്.