മലയാളക്കരയുടെ സ്വന്തം ടീച്ചർ. ഉദ്‌ബോധകങ്ങളായ രചനകളിലൂടെ പ്രകൃതിസംരക്ഷണം നമ്മെ പഠിപ്പിച്ചു, സ്വന്തം പ്രവർത്തനങ്ങളിലൂടെ നമുക്കത് കാണിച്ചുതന്നു. ഇന്ന് നാമൊന്നിച്ചു ആ വലിയ ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ ആ വാക്കുകൾ തന്നെയാവട്ടെ നമ്മുടെ പ്രചോദനം 🙏
ശ്രീമതി. സുഗതകുമാരി ടീച്ചറുടെ വാക്കുകൾ:
"എത്രയും പ്രിയപ്പെട്ട കുഞ്ഞുങ്ങളേ ... നിങ്ങളുടെ ഈ എത്രയും ശ്ളാഘ്യമായ പ്രവർത്തനം എൻ്റെ മനസ്സിൽ എന്തൊക്കെയാണ് ഉളവാക്കുന്നത് എന്ന് എനിക്ക് പറയാൻ വയ്യ.സന്തോഷത്തോടൊപ്പം സങ്കടവും ഉണ്ടാകുന്നു. സഹോദരങ്ങൾക്ക് വേണ്ടി നിങ്ങൾ ചെയ്യുന്ന ഒരു ജോലികൂടിയാണിത്. അവർക്ക് സന്തോഷം ഉണ്ടാക്കാൻ കൂടിയാണ് നിങ്ങൾ ഇത് ചെയ്യുന്നത്. അവരുടെ കൈകൊണ്ട് അവരുടെ ജീവിതത്തിനു കൂടുതൽ അർഥം ഉണ്ടാക്കാൻ, കൂടുതൽ പ്രവർത്തനശേഷി ഉണ്ടാക്കാൻ വേണ്ടി ചെയ്യുന്ന ഒരു ജോലികൂടിയാണിത്. അവരുടെ കൈകൊണ്ട് നട്ടുപിടിപ്പിക്കുന്ന ഈ പച്ചപ്പ് രാജ്യത്തിന് കൂടുതൽ പച്ചപ്പ് ഏകുമെന്നുതന്നെ ഞാൻ വിശ്വസിക്കുകയാണ്.. ഈശ്വരൻ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ..."
ശ്രീ എൻ കെ .പ്രേമചന്ദ്രൻ.എം പി, പി. ആയിഷാ പോറ്റി എം എൽ എ,സിനിമ നടൻ ഉണ്ണി മുകുന്ദൻ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ "അതിജീവന"യോടൊപ്പം ചേർന്ന് ഈ ചെറിയ ഉദ്യമത്തെ വൻ വിജയമാക്കി തീർത്തു
അതിജീവനയുടെ വിജയഗാഥ:
Comments