ഒരു സ്ത്രീയുടെ ആരോഗ്യം കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തെ പ്രതിനിധാനം ചെയ്യുന്നു. ഇന്നത്തെ ഈ പ്രതിസന്ധിഘട്ടത്തിൽ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഭിന്നശേഷിയുള്ള സ്ത്രീകളുടേത് ആകട്ടെ അതിലും പരിതാപകരമായ അവസ്ഥയാണ്. ശാരീരിക പരിമിതികൾ നേരിടുന്ന സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള വേദി ആവുകയാണ് പ്രജാഹിത ഫൌണ്ടേഷനും പാലിയം ഇന്ത്യയും MIND(Mobility in dystrophy) കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന അടുത്ത Health webinar session. ജൂൺ 20 ന് വൈകീട്ട് 4:30 മുതൽ 6:00 മണി വരെ.
ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാരീരിക മാനസിക പ്രശ്നങ്ങൾ പങ്കുവയ്ക്കാനും അതിനു തക്കതായ പരിഹാരം കണ്ടെത്താനും ഒരു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടി സ്ത്രീകൾക്ക് മാത്രമായി ഒരു സെഷൻ ആണ് ഞങ്ങളൊരുക്കുന്നത്. സംശയ നിവാരണത്തിനും മാർഗ്ഗ നിർദ്ദേശം നൽകുന്നതിനും ഡോ. സതി( Additional professor, Department of Obstetrics and gynaecology, Government Medical College Kottayam) നമ്മോടൊപ്പം ഉണ്ടാവും.
ความคิดเห็น